2012, ഡിസംബർ 10, തിങ്കളാഴ്‌ച
2012, ഡിസംബർ 3, തിങ്കളാഴ്‌ച
സംസ്ഥാന ശാസ്ത്രോല്‍സവം - 2012
സംസ്ഥാന ശാസ്ത്രോല്‍സവം - 2012 വിജയികള്‍
സംസ്ഥാന ശാസ്ത്രോല്‍സവം - 2012 നവംബര്‍ 26, 27 ,28, 29 തീയതികളില്‍ കോഴിക്കോട്ടു വച്ച് നടന്നു. ആലപ്പുഴ ജില്ലയെ പ്രതിനിധികരിച്ച് ഈ സ്ക്കൂളിലെ കുട്ടികള്‍ പങ്കെടുത്തു. സയന്‍സ് മേള വര്‍ക്കിംഗ് മോഡലിന് 10 എച്ചിലെ അഭിജിത്ത്, ജിതുന്‍ വി. വര്‍ഗീസ്, എന്നിവരും സോഷ്യല്‍ സയന്‍സ് മേളയില്‍ 10 എച്ചിലെ ഹരിനന്ദന്‍, 10 സി യിലെ അഞ്ജു രാജ് എന്നിവരും ശാസ്ത്രനാടകത്തിനു ഹരി സൂര്യ, സുബിന്‍ സന്തോഷ്, അഞ്ജു, ഷിമോള്‍, ശ്രീശങ്കരന്‍ നായര്‍, തുടങ്ങിയ കുട്ടികളും പങ്കെടുത്തു. എല്ലാ കുട്ടികള്‍ക്കും എ ഗ്രേഡ് കിട്ടി.
2012, നവംബർ 20, ചൊവ്വാഴ്ച
2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച
കുടിനീരുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍
നൂറനാട് സി. ബി. എം. ഹൈസ്കൂളിലെ 2200 ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് വാട്ടര്‍ പ്യൂരിഫയെറു'മായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നൂറനാട് ബ്രാഞ്ച് ജനറല്‍ മാനേജര്‍ നസീര്‍ഖാന്‍ എത്തി . അദ്ദേഹത്തോടൊപ്പം രവീന്ദ്രന്‍.കെ(ചീഫ് മാനേജര്‍) രാധാകൃഷ്ണന്‍പിള്ള(മാനേജര്‍), , അജിത(ഡെപ്യുട്ടി മാനേജര്‍), സിന്ധു എന്നിവരും ഉണ്ടായിരുന്നു. സ്ക്കൂള്‍ അസംബ്ലിയില്‍ വച്ച് ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി പ്യൂരിഫയര്‍ എറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി എം. രാജേഷ് കുമാര്‍, ഡേപ്യുട്ടി ഹെഡ് മിസ്ട്രസ്സ് ശ്രീമതി. വി.വിജയകുമാരി അമ്മ എന്നിവര്‍ സംസാരിച്ചു.
2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച
പാര്‍വതിക്ക് ആദരാഞ്ജലികള്‍
ഇന്നലെ സ്ക്കൂട്ടര്‍ അപകടത്തില്‍ മരിച്ച ഈ സ്ക്കൂളിലെ 9- ആം ക്ലാസ് വിദ്യാര്‍ഥിനി പാര്‍വതിയുടെ ചേതനയറ്റ ശരീരം രാവിലെ 11 മണിക്ക് സ്കൂളില്‍ പൊതു ദര്‍ശനത്തിനു വച്ചു. വിങ്ങിപ്പൊട്ടി നില്‍ക്കുന്ന കൂട്ടുകാരെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ നാട്ടുകാര്‍ വിഷമിച്ചു. ഒരുമണിക്കൂര്‍ പ്രദര്‍ശനത്തിനു ശേഷം കൂട്ടുകാരോടും അധ്യാപകരോടും യാത്രപോലും പറയാതെ വിളിച്ചാല്‍ വിളികേള്‍ക്കാത്ത ലോകത്തേക്ക് പാര്‍വതി യാത്രയായി
2012, ഒക്‌ടോബർ 13, ശനിയാഴ്‌ച
ലഹരി വിമുക്ത സന്ദേശവുമായി നൂറനാട് സി. ബി. എം എച്ച്. എസ്സിലെ വിദ്യാര്‍ത്ഥികള്‍ 13.10.2012
നാടിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ക്കെതിരെ സന്ദേശയാത്രയുമായി നൂറനാട് സി. ബി.എം ഹൈസ്കൂളിലെ ഇരുന്നൂറോളം
വിദ്യാര്‍ത്ഥികള്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍നിന്നും ആലപ്പുഴ
ബീച്ചിലേക്ക് യാത്ര തിരിച്ചു. കായംകുളം എക്സ്സൈസ് ഓഫീസിലെ ദാമോദരന്‍
ട്രെയിന്‍ യാത്രക്കിടയില്‍ കമ്പാര്‍ട്ട് മെന്ടില്‍ വെച്ച് ലഹരിയില്‍
പതിയിരിക്കുന്ന (അടങ്ങിയിരിക്കുന്ന വിവിധ രാസവസ്തുക്കള്‍ വരുത്തിവെക്കുന്ന)
അപകടങ്ങളെപ്പറ്റി കുട്ടികളെ ബോധവല്‍ക്കരിച്ചു.
ആഴക്കടലിനെ സാക്ഷിനിര്‍ത്തി, ബഹു: ആലപ്പുഴ ജില്ലാ മെഡിക്കല്‍ഓഫീസര്‍ ഡോ: സി. മുരളീധരന്‍പിള്ള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികള്‍ ഏറ്റുചൊല്ലി. ആലപ്പുഴ ടൌണ്‍, എക്സ്സൈസ് - പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു. പി. ടി. എ വൈസ് പ്രസിഡണ്ട് പ്രഭാ വി. മറ്റപ്പള്ളി ആധ്യക്ഷം വഹിച്ചു. മദേഴ്സ് ഫോറം പ്രസിഡണ്ട് ശോഭാ ജയകൃഷ്ണന്‍, വിമുക്തി ക്ലബ് സ്കൂള്‍ കോര്‍ഡിനേറ്റര്‍ വി.വിജയ കുമാര്‍, എം.രാജേഷ് കുമാര്‍, ടി. ജെ. കൃഷ്ണകുമാര്‍, വി. സുനില്‍കുമാര്‍, മായാദേവി, ആര്‍. സിനി, ജെ. ആര്‍. പ്രിയ, കെ. ജി. രാജശ്രീ എന്നിവര്‍ സംബന്ധിച്ചു
2012, ഒക്‌ടോബർ 10, ബുധനാഴ്‌ച
2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച
കായിക വിജയം
സാബ് ജില്ല ഗയിംസ് മത്സരത്തില്‍ ജൂനിയര്‍ വിഭാഗം ഫുട്ബാള്‍ മത്സരത്തില്‍ സെമി ഫൈനലില്‍ പങ്കെടുത്തി. റവന്യു ജില്ല മത്സരത്തില്‍ പങ്കെടുക്കുവാന്‍ മാവേലിക്കര സബ്ജില്ല ടീമിലേക്ക് ഈ സ്ക്കൂളിലെ അന്‍ഷാദ് ഷാജഹാന്‍(10 I ), അജയ്(9C ) എന്നിവര്‍ തെരഞ്ഞെടുക്കുകപ്പെട്ടു. സീനയര്‍ വിഭാഗത്തില്‍ റിനി രാജന്‍, ശരത്ത് എന്നീ കുട്ടികളും സാബ് ജില്ല ടീമില്‍ സ്ഥാനം നേടി. ജൂനിയര്‍ വിഭാഗം വോളിബോള്‍ മത്സരത്തില്‍ സെമിയില്‍ കടക്കുവാനും നമ്മുടെ ടീമിന് സാധിച്ചു. തുടര്‍ന്ന് സബ്ജില്ല ടീമിലേക്ക് 10D യിലെ കണ്ണന്‍, 10 C യിലെ സജിത്ത് സീനിയര്‍ വിഭാഗത്തില്‍ ബിബിന്‍ ബേബി എന്നി കുട്ടികളും തെരഞ്ഞെടുക്കപ്പെട്ടു.
ഖോ-ഖോ മത്സരത്തില്‍ സബ്ജില്ല ജൂനിയര്‍ ടീമിലേക്ക് 9 ബി യിലെ നന്ടുലാല്‍, 10 ഡി യിലെ സന്ദീപ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് തല പൈക്ക മത്സരത്തില്‍ ഫുട്ബാള്‍ ഇനത്തില്‍ പാലമേല്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് സി.ബി.എം ഫുട്ബാള്‍ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. വോളിബോള്‍ മത്സരത്തില്‍ പാലമേല്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് സി.ബി.എം ഫുട്ബാള്‍ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി
ബ്ലോക്ക് തല അതലടിക് വിഭാഗത്തില്‍ 100 മീറ്ററില്‍ 10 ഡി യിലെ സന്ദീപ് രണ്ടാം സ്ഥാനം നേടി. Discuss Throw യിലും ലോങ്ങ് ജമ്പിലും +1 വിദ്യാര്‍ഥി ടെരിക് ഒന്നാം സ്ഥാനം നേടി.
2012, ഒക്‌ടോബർ 6, ശനിയാഴ്‌ച
ലഹരി വിരുദ്ധ കേരളത്തിന് തുടക്കം കുറിച്ചുകൊണ്ട് സി.ബി എം.
കേരള സംസ്ഥാന എക്സൈസ് വകുപ്പ് ആലപ്പുഴ ജില്ലാ നൂറനാട് ഡിവിഷന്‍റെ ആഭിമുഖ്യത്തില്‍ ഈ സ്ക്കൂളില്‍ ഒരു ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടന്നു. എക്സൈസ് ഡിവിഷന്‍ പ്രിവന്റീവ് ഓഫീസര്‍ ഭുവനചന്ദ്രന്‍ ക്ലാസ് നയിച്ചു. ലഹരിയില്‍ അടങ്ങിയിരിക്കുന്ന അപകടം തിരിച്ചറിയുക ലഹരി വര്‍ജ്ജിക്കുക, ആരോഗ്യം നിലനിര്‍ത്തുക എന്ന് വിഷയത്തെ അടിസ്ഥാനമാക്കി അദ്ദേഹം ക്ലാസ് എടുത്തു.
ഗണിതോത്സവം -2012
ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗണിതോത്സവം നടന്നു. ബഹു. ഹെഡ് മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാറി ഉത്ഘാടനം ചെയ്തു. ഗണിതധ്യാപിക ശ്രീമതി. ആര്‍. സജിനി അധ്യക്ഷത വഹിച്ചു. വിവിധ ക്ലബ് കണ്വീനര്‍മാരായ ആര്‍. സന്തോഷ് ബാബു, വി.വിജയകുമാര്‍, ആര്‍. സുരേന്ദ്രക്കുറുപ്പ് വി. സുനില്‍കുമാര്‍,, എസ്. ഷിബുഖാന്‍, കെ.ജി.രാജശ്രീ, ആശാ സോമന്‍, കെ. ഉണ്ണികൃഷ്ണന്‍ സ്റ്റാഫ് സെക്രട്ടറി എം. രാജേഷ് കുമാര്‍ എന്നിവര്‍ ആശംസിച്ചു.
രാവിലെ വിവിധ ഗണിത മത്സരങ്ങള്‍ നടന്നു. നമ്പര്‍ ചാര്‍ട്ട് , ജോമെട്രിക്കല്‍ ചാര്‍ട്ട്, ഗണിത പൂക്കളം, മോഡല്‍ നിര്‍മ്മാണം, ഗണിത കാര്‍ട്ടൂണ്‍, എന്നിവയില്‍ ആയിരുന്നു മത്സരം. ഉച്ചക്ക് ശേഷം ഗണിത തിരുവാതിര, ഗണിതപ്പാട്ടുകള്‍, ഗണിത പ്രാര്‍ത്ഥന, ഗണിത നാടകം, ഗണിത വഞ്ചിപ്പാട്ട് തുടങ്ങിയവയും നടന്നു. ഗണിതത്തിലേക്ക് കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനു ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നു ഏവരും അഭിപ്രായപ്പെട്ടു.
2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച
വിമുക്തി ക്ലബ്
ഇന്നു വളരെ ചെറിയ കുട്ടികള്‍ പോലും മദ്യം, മയക്കുമരുന്ന്, പുകയില എന്നിവ ഉപയോഗിച്ച് വന്‍ ദുരന്തങ്ങള്‍ക്ക് ഇരയാകുന്നു. ഇതിനു ശാശ്വത പരിഹാരത്തിനായി ആലപ്പുഴ ജില്ല കളക്ടറുടെ മേല്‍നോട്ടത്തില്‍ സ്ക്കൂള്‍ തലത്തില്‍ അധ്യാപകരിലൂടെ കുട്ടികള്‍ക്ക് ബോധാവല്‍ക്കരണം നല്കുന്നതിനായി വിമുക്തി ക്ലബ്ബുകള്‍ക്ക് രൂപം നല്‍കി.ഒരു കുടുംബത്തെയെങ്കിലും ലഹരിയില്‍ നിന്നും മുക്തമാക്കാന്‍ കഴിഞ്ഞാല്‍ ഈ പക്ലബ്ബിന്റെ പരാവര്‍ത്തനം വിജയിച്ചു അന്ന് നമ്മുക്ക് വിശ്വസിക്കാം.സ്ക്കൂള്‍ തലത്തില്‍ വിമുക്തിക്ലബ്ബ് അന്വേഷിച്ചപ്പൂല്‍ വളരെ ഹൃദയഭേദകമായ വാര്‍ത്തകളാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. 5,6,7,8,9 ക്ലാസുകളിലെ പല കുട്ടികളും ബിയര്‍, ചാരായം, മുറുക്ക്, ലഹരി പദാര്‍ത്ഥങ്ങളായ ശംഭു, ഗുഡുക്ക തുളസി, തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപഭോക്താക്കളാണ്. കുട്ടികള്‍ക്ക് ഈ ശീലം കിട്ടുന്നത് മുതിര്‍ന്നവരില്‍ നിന്നാണ്. അതായത് സ്വന്തം അച്ഛനിലൂടെ, ബന്ധുക്കളിലൂടെ ലഹരിയില്‍ എത്തപ്പെട്ടവര്‍.
എവിടെ ഒരു അധ്യാപകന്‍റെ പരിമിതികള്‍ ഇപ്രകാരം എന്ന് ചിന്തിക്കേണ്ടതാണ്. എങ്കിലും വളരെ കഠിനമായ ഈ പ്രയത്നത്തിനു നേതൃത്വം നല്‍കാന്‍ ഒന്ന് ശ്രമിച്ചു നോക്കുകയാണ്.
ഒന്നാം ഘട്ടം:
കുട്ടികളോടെ വളരെ ലാളിത്വത്തോടെയുള്ള പെരുമാറ്റം, ഹൃദയം തുറന്ന് അവരെ ശ്രമിച്ചപ്പോള്‍ അറിയാതെ ചെന്നുപ്പെട്ട രംഗങ്ങള്‍ വിവരിച്ചു തുടങ്ങി.രണ്ടാം ഘട്ടം:
മനുഷ്യരില്‍ ഉണ്ടാക്കാത്ത മാരകമായ അസുഖം, ക്യാന്‍സര്‍ പോലെയുള്ള ദുരിതപൂര്‍ണ്ണമായ ജിവിതത്തിന്റെ വിവധ ഘട്ടങ്ങള്‍.മൂന്നാം ഘട്ടം:
ഇത്തരം ശീലത്തെ എങ്ങനെ ഇല്ലാതാക്കാം എന്നതിനെ പറ്റിയുള്ള സെമിനാര്‍, ചില യാത്രകള്‍(റീജണല്‍ ക്യാന്‍സര്‍ സെന്‍റര്‍ പോലെയുള്ള സ്ഥലങ്ങള്‍) തുടങ്ങിയവ നടത്താന്‍ തീരുമാനിച്ചു.
സ്റ്റാഫ് സെക്രട്ടറി എം. രാജേഷ് കുമാര്‍, അധ്യാപകരായ ജെ. ഹരീഷ് കുമാര്‍, സന്തോഷ് ബാബു , എന്നിവരും എന്നോടൊപ്പം ഈ സംരംഭത്തില്‍ സഹകരിക്കുന്നു.
തയാറാക്കിയത്: വി. വിജയകുമാര്‍ 2012, സെപ്റ്റംബർ 26, ബുധനാഴ്‌ച
നല്ല പാഠം- ഗാന്ധി ദര്‍ശനത്തിലൂടെ
RAHUL RAJ |
സ്ക്കൂളില്‍
നിന്നും കളഞ്ഞുകിട്ടിയ 35000 രൂ അടങ്ങിയ ബാഗ് ഓഫീസില്‍ ഏല്‍പ്പിച്ചു
മാതൃക കാട്ടിയ 9 ജി യില്‍ പഠിക്കുന്ന രാഹുല്‍ രാജിനെ ഗാന്ധി ദര്‍ശന്‍-
ഗണിതശാസ്ത്ര ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ജെ. ഹരീഷ് കുമാറിന്‍റെ
നേതൃത്ത്വത്തില്‍ അഭിനന്ദിച്ചു. സ്റ്റാഫ് സെക്രട്ടറി എം. രാജേഷ് കുമാര്‍,
അധ്യാപകരായ ആര്‍. സന്തോഷ് ബാബു, വി. വിജയകുമാര്‍, ടി. ജെ.
കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഗാന്ധി ദര്‍ശന്‍ 2012-2013 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
കുട്ടികളില്‍ സ്വാശ്രയ ശീലവും ദേശ സ്നേഹവും വളര്‍ത്തുന്നതിന്‍റെ ഭാഗമായി രൂപം കൊണ്ട സംഘടനയാണ് ഗാന്ധി ദര്‍ശന്‍. ഈ സംഘടനക്കുമാനേജര്‍, പി.ടി.എ, അധ്യാപകര്‍, അനധ്യാപകര്‍ കുട്ടികള്‍ എല്ലാവരുടെയും കൂട്ടായ്മ ഈ സംഘടനയെ ശക്തമാക്കുന്നു.
ലക്‌ഷ്യം
1. സ്വാശ്രയ ശീലം: സോപ്പ്, സോപ്പുപൊടി, ചോക്ക് തുടങ്ങിയവ സ്വയം നിര്‍മ്മിക്കുവാനുള്ള പരിശീലനം നല്‍കിക്കഴിഞ്ഞു
2. ഉദ്യാന പരിപാലനം : ഏകദേശം 30 ല്‍ അധികം ചെടിച്ചെട്ടികളില്‍ ആയി ചെടി വച്ച് സംരക്ഷിക്കുന്നു
2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച
ഗണിതോല്‍സവം -2012
ഗണിത വര്‍ഷ ആഘോഷത്തിന്‍റെ ഭാഗമായി സി.ബി.എം ഹൈസ്ക്കൂളിന്‍റെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗണിതോത്സവം -2012 വിപുലമായ പരിപാടികളോടുകൂടി 28 വെള്ളിയാഴ്ച ആഘോഷിക്കുന്നു. വിവിധ തരം ചാര്‍ട്ടുകളുടെ പ്രദര്‍ശനം, മോഡല്‍ നിര്‍മാണം, ഗണിത കാര്‍ട്ടൂണ്‍, വിവിധ ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങള്‍, ഗണിത പ്രാര്‍ത്ഥന, ഗണിത തിരുവാതിര, ഗണിത ഗാനങ്ങള്‍, ഗണിത കവിത, ഗണിത വഞ്ചിപ്പാട്ട്, തുടങ്ങിയവ അവതരിപ്പിക്കുന്നു.
2012, സെപ്റ്റംബർ 24, തിങ്കളാഴ്‌ച
2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച
2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച
ഓണം ആഘോഷിച്ചു
നൂറനാട് സി.ബി.എം ഹൈസ്ക്കൂള്‍ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടു കൂടി കൊണ്ടാടി. രാവിലെ 8.30 നു തന്നെ അത്തപ്പൂക്കള മത്സരം ആരംഭിച്ചു. ഓരോ ക്ലാസ്സുകാരും അതാതു ക്ലാസ്സുകളില്‍ ആണ് അത്തപ്പൂക്കളം ഇട്ടത്. തുടര്‍ന്ന് പുലികളി, സുന്ദരിക്ക് പൊട്ടു തൊടീല്‍, കുപ്പിയില്‍ വെള്ളം നിറക്കല്‍, വടംവലി തുടങ്ങിയ മത്സരങ്ങളും നടന്നു. തുടര്‍ന്ന് മഹാബലിയുടെ വരവേല്‍പ്പും ഒപ്പം വാമനനും ഓരോ അത്തപ്പൂക്കളവും സന്ദര്‍ശിച്ചു. മത്സരവിജയികള്‍ക്ക് ബഹു. മാനേജര്‍. ശ്രീ. തമ്പിനാരായണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച
ഗാന്ധി ഭവന്‍ സന്ദര്‍ശിച്ച ശ്രീലക്ഷ്മി എഴുതുന്നു
ഗാന്ധി ഭവനിലെക്കുള്ള എന്‍റെ യാത്ര
വലിയ ഒരു അനുഭവം ആയിരുന്നു. ഇത്തരത്തിലുള്ള ഒരു യാത്രയും ഒരു അനുഭവവും എന്‍റെ ജീവിതത്തില്‍ ആദ്യമായാണ്. വളരെ നല്ല അന്തരീക്ഷമായിരുന്നു ഗാന്ധി ഭവനില്‍. അവിടുത്തെ ഭിത്തികള്‍ നിറയെ ബൈബിള്‍ വചനങ്ങളും നബി വചനങ്ങളും മഹാന്മാരുടെ വചനങ്ങളുമാണ്. ആദ്യം ഞങ്ങള്‍ ആ ഹാളില്‍ കയറിയിരുന്നു. അവിടെയിരുന്നപ്പോള്‍ എന്തോ മനസിന് വല്ലാത്തൊരു പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സമാധാനമോ ആശ്വാസമോ എനിക്ക് തോന്നി. എന്തോ മനസിന് വല്ലാത്തൊരു അനുഭൂതിയാണ് ഉണ്ടായത്. അവിടുത്തെ മുറ്റങ്ങള്‍ എല്ലാം വൃക്ഷങ്ങളാലും പൂച്ചെടികളാലും ഔഷധ സസ്യങ്ങളാലും നിറഞ്ഞതായിരുന്നു. അവിടെ ഇരുന്നപ്പോള്‍ വല്ലാത്ത ഒരു ആശാസം മനസിനുണ്ടായത്. വളരെ ശാന്തമായിരുന്നു അവിടം.
പിന്നെ ഞങ്ങള്‍ അവിടെയുള്ള ആളുകളെ ഓരോരുത്തരെയും കണ്ടു. 5ഉം 6ഉം മാസമുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ 100 വയസ്സ് കഴിഞ്ഞ വയോധികര്‍ വരെ അവിടുത്തെ അന്തേവാസികളാണ്. ഏകദേശം 750 ല്‍ പരം വരുന്ന അവിടുത്തെ അന്തേവാസികളില്‍ മുന്‍ എം.എല്‍.എ അടക്കമുള്ളവരുണ്ട്. മാനസിക ആസ്വാസ്ത്യമുള്ളവരും അംഗവൈകല്യം ഉള്ളവരും എല്ലാം അവിടെയുണ്ട്. അനാഥരായ ധാരാളം കുട്ടികളുണ്ട്. എന്ത് നിഷ്കളങ്കതയാണ് അവരുടെ മുഖത്ത്. അവിടെ ധാരാളം വൃദ്ധരെ ഞങ്ങള്‍ കണ്ടു. ഒരു കാലത്ത് അവര്‍ക്ക് എല്ലാവരും ഉണ്ടായിരുന്നു. എന്നാല്‍ എന്ന് അവര്‍ അനാഥരാണ്. വീട്ടുകാരും, വളര്‍ത്തി വലുതാക്കിയ സ്വന്തം മക്കളുമെല്ലാം അവരെ ഉപേഷിച്ചു. എല്ലാവര്‍ക്കും പറയുവാനുള്ളത് കണ്ണീരിന്‍റെ കഥയായിരുന്നു. അതുപോലെ തന്നെ അവിടെയുള്ളവരില്‍ കൂടുതലും മാനസികാസ്വാസ്ത്യമുള്ളവര്‍ ആണ്. വീട്ടുകാര്‍ അവരെയെല്ലാം ഉപെഷിച്ചതാണ്. ശരിക്കും ഈറനണിഞ്ഞ അനുഭവം ആയിരുന്നു അതൊക്കെ.
ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവം ആയിരുന്നു ഗാന്ധി ഭവന്‍ എനിക്ക് തന്നത്. ക്ലാസ് മുറിക്കു പുറത്ത് ജീവിതം എന്തണെന്ന് പഠിക്കുവാന്‍ ഒരു അവസരമായിരുന്നു അത്. ജീവിതത്തിനു ഇത്രയും ഭീകരമായ മറ്റൊരു മുഖം ഉണ്ടെന്നു മനസിലാക്കുന്നതിനു കഴിഞ്ഞു. അതിനപ്പുറം സ്നേഹം, ദയ, കാരുണ്യം ഇവയൊക്കെ അറിയാനും പഠിക്കുവാനും മനസിലാക്കുവാനും കഴിഞ്ഞ ഒരു ദിവസമായിരുന്നു. അവിടുത്തെ അനാഥരായ കുഞ്ഞുകള്‍ക്ക് കിട്ടാതെ പോകുന്ന, മാതാപിതാക്കളുടെ വാത്സല്യവും ശ്രദ്ധയുമൊക്കെ നമുക്ക് എന്ന് ലഭിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും നാം നിര്‍ഭാഗ്യരാനെന്നു തോന്നാറുണ്ട്. എന്നാല്‍ അവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നാം വളരെ വളരെ ഭാഗ്യമുള്ളവരാണ് എന്ന് മനസിലാകും. ജീവിതത്തില്‍ ഇത്തരം അനുഭവങ്ങളൊക്കെ നമ്മുക്ക് വേണം. അത് ജീവിതത്തിന്‍റെ അര്‍ത്ഥം മനസിലാക്കിത്തരും. എന്റെ ജീവിതത്തില്‍ മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ഗാന്ധി ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കി തന്ന, ജീവിതത്തിന്‍റെയും സ്നേഹത്തിന്‍റെയും അര്‍ത്ഥം മനസിലാക്കാന്‍ അവസരമൊരുക്കിയ എന്‍റെ ഗുരുശ്രേഷ്ടര്‍ക്ക് എന്‍റെ ഒരായിരം നന്ദി. നാം എല്ലാവരെയും സ്നേഹിക്കുന്നവര്‍ ആയിരിക്കണം. ആരെയും നാം തള്ളി പറയരുത്. ഇത്തരം അവസ്ഥ നാളെ നമ്മുക്കും ഉണ്ടാകാം
ഗാന്ധിദര്‍ശന്‍ ക്ലബ്ബ്
ഗാന്ധി ദര്‍ശന്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ പത്തനാപുരം ഗാന്ധി ഭവന്‍ സന്ദര്‍ശിച്ചു. 109 കുട്ടികളോടൊപ്പം അധ്യാപകരായ കെ. വിജയകുമാരി അമ്മ, ജെ. ഹരീഷ് കുമാര്‍, വി. വിജയകുമാര്‍, ശ്രീദേവിക്കുഞ്ഞമ്മ , പി. എല്‍. ശാന്തകുമാരി എന്നിവരും ഉണ്ടായിരുന്നു.
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഭാരതത്തിന്‍റെ 65- മത് സ്വാതന്ത്ര്യദിനം വളരെ ഭംഗിയായി ആചരിച്ചു. ദേശീയ പതാക ഹെട്മിസ്ട്രസ്സ് ഉയര്‍ത്തി. കുട്ടികള്‍ ദേശീയ ഗാനം ആലപിച്ചു. സ്കൌട്ട് & ഗൈഡ്സ് കുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു. ഹൈസ്ക്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ സൈക്കിള്‍ റാലി ശൌര്യ ചക്ര സുജിത് ബാബുവിന്‍റെ ഭവനത്തിലെത്തി സ്മാരകം സന്ദര്‍ശിച്ചു.
എസ് എസ് എല്‍ സി അവാര്‍ഡ് വിതരണം ചെയ്തു
ഈക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ+ വാങ്ങിയ കുട്ടികളെയും 9 വിഷയങ്ങള്‍ക്ക് എ+ വാങ്ങിയ കുട്ടികളെയും അനുമോദിച്ചു. ഈ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പി.ടി.എ യുടെ വകയായുള്ള വിതരണം ചെയ്തു. ബഹു. പി.ടി.എ പ്രസി. ശ്രീ. സി.ആര്‍ ബാബു പ്രകാശ് അധ്യക്ഷത വഹിച്ച യോഗം വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ച് മെമ്പര്‍ ശ്രീ. മാത്യുസ് ജോര്‍ജ്ജ് ചുനക്കര ഉദ്ഘാടനം ചെയ്തു. ബഹു. പഞ്ചായത്ത് പ്രസിടന്റ്റ് ശ്രീ. കെ. ബിജു മുഖ്യാഥിതി ആയിരുന്നു. മാനേജര്‍ പ്രതിനിധി ശ്രീ. പി.ആര്‍. കൃഷ്ണന്‍ നായര്‍, മുന്‍ മാനേജര്‍ ശ്രീമതി. കെ. ശാന്തകുമാരി അമ്മ, പഞ്ചായത്ത് മെമ്പര്‍ ശ്രീ. വേണു കാവേരി പി.ടി.എ വൈസ്. പ്രസി. പ്രഭ. വി.മറ്റപ്പള്ളി , ശ്രീമതി. കെ.വിജയകുമാരി അമ്മ, സ്റ്റാഫ് സെക്രട്ടറി. ശ്രീ. എം. രാജേഷ് കുമാര്‍എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക ശ്രീമതി. എസ്. ശ്രീകുമാരി സ്വാഗതവും കണ്വീനര്‍ ശ്രീ. വി. സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു
2012, ജൂലൈ 31, ചൊവ്വാഴ്ച
പ്ലേറ്റുകള്‍ വിതരണം ചെയ്തു
ഉച്ചകഞ്ഞി കുടിക്കുന്ന കുട്ടികള്‍ക്കായി പി.ടി.എ യുടെ വാങ്ങിയ 500 പ്ലേറ്റുകള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ് ശ്രീകുമാരി പി.ടി.എ. പ്രസിഡന്‍റ് ശ്രീ. സി.ആര്‍. ബാബു പ്രകാശില്‍ നിന്നും ഏറ്റു വാങ്ങി. പി.ടി.എ വൈസ് പ്രസിഡന്‍റ് ശ്രീ. പ്രഭ. വി.മറ്റപ്പള്ളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി. ടി.എ അംഗം ശ്രീമതി.ആര്‍. പ്രസന്ന, സീനിയര്‍ അസിസ്റ്റന്‍റ് ശ്രീമതി.സി.തങ്കമണി, ഡെപ്യുട്ടി ഹെഡ്മിസ്ട്രസ്സ് കെ. വിജയകുമാരി അമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.
2012, ജൂലൈ 16, തിങ്കളാഴ്‌ച
2012, ജൂലൈ 11, ബുധനാഴ്‌ച
unspoken pains
ഈ. സ്ക്കൂളിലെ അധ്യാപകനായ ശ്രീ. ആര്‍. സന്തോഷ് ബാബു രചനയും സംവിധാനവും നിര്‍വഹിച്ച ഷോര്‍ട്ട് ഫിലിം
കുട്ടനാട്ടിലെക്കൊരു യാത്ര
കേരളത്തിലെ ഹോളണ്ട് എന്ന് അറിയപ്പെടുന്ന കുട്ടനാട്ടിലേക്ക് എട്ടാം ക്ലാസ്സിലെ കുട്ടികള്‍ക്ക് വേണ്ടി സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ഒരു പഠന യാത്ര സംഘടിപ്പിക്കുന്നു. കുട്ടനാടിലെ കൃഷി രീതികള്‍, തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ, തകഴി സ്മാരകം, കരുമാടിക്കുട്ടന്‍, കുട്ടനാട്ടിലെ നദികള്‍, അവയുടെ മാലിന്യ പ്രശ്നങ്ങള്‍, ഹൌസ് ബോട്ടുകള്‍ എന്നിവ നേരില്‍ കണ്ട് മനസിലാക്കുക എന്നതാണ് ഈ പഠനയാത്രയുടെ ഉദ്ദേശ്യം
സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം
2012-2013 വര്‍ഷത്തെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്‍റെ ഉദ്ഘാടനം ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ശ്രീമതി. കെ. വിജയകുമാരിയമ്മയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ക്ലബ്ബ് സെക്രട്ടറി ശ്രീമതി. വി. ലക്ഷ്മി സ്വാഗതം ആശംസിച്ചു. വിവിധ ക്ലബ്ബ് കണ്‍വീനര്‍മാരായ ശ്രീ. ഹരീഷ് കുമാര്‍(ഗണിത ശാസ്ത്രം), ആര്‍. സന്തോഷ് ബാബു(ഇംഗ്ലീഷ് ലിറ്റററി ), എസ്. രാജേഷ്(സയന്‍സ്) എം. രാജേഷ് കുമാര്‍(സ്റ്റാഫ് സെക്രട്ടറി) എന്നിവര്‍ ആശംസിച്ചു. ശ്രീ. എസ്. ഷിബു ഖാന്‍ നന്ദി പറഞ്ഞു.
2012, ജൂലൈ 3, ചൊവ്വാഴ്ച
SMART CLASS ROOM INAGURATION
ഈ സ്ക്കൂളില്‍ ഈ വര്‍ഷം പണികഴിപ്പിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്‍റെ ഉദ്ഘാടനം ബഹു..വിദ്യാഭ്യാസ മന്ത്രി .ശ്രീ പി. കെ അബ്ദു റബ്ബ് നിര്‍വഹിച്ചു. ഇന്നു വൈകിട്ട് 4 മണിക്ക് എത്തി ചേര്‍ന്ന അദ്ദേഹം, പുതിയ കാലഘട്ടത്തില്‍ ഇതു പോലെയുള്ള ക്ലാസ്സുകളാണ് പുതിയ തലമുറക്ക് ആവശ്യം ഉള്ളതെന്ന് ഓര്‍മിപ്പിച്ചു. പുതുതായി വാങ്ങിയ 2 ബസ്സുകളുടെ ഫ്ലാഗ് ഓഫ് കര്‍മം ബഹു. മാവേലിക്കര എം..പി ശ്രീ..കൊടിക്കുന്നില്‍ സുരേഷ് നിര്‍വഹിച്ചു. ചടങ്ങുകളില്‍ പി..ടി..എ പ്രസിഡണ്ട് ശ്രീ.. സി..ആര്‍.. ബാബു പ്രകാശ് അധ്യക്ഷത വഹിച്ചു.. ശ്രീ.. പി..ആര്‍.. കൃഷ്ണന്‍ നായര്‍ സ്വാഗതവും ശ്രീമതി..എസ്. ശ്രീകുമാരി നന്ദിയും പറഞ്ഞു.. ചടങ്ങില്‍ മാനേജര്‍ ശ്രീ. തമ്പി നാരായണന്‍, മുന്‍ മാനേജര്‍ ശ്രീമതി. ശാന്തകുമാരി അമ്മ, പ്രഭ..വി മറ്റപ്പള്ളി, കെ.. ആനന്ദവല്ലി അമ്മ, ശോഭ ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു..
2012, ജൂൺ 29, വെള്ളിയാഴ്‌ച
SMART CLASS ROOM ഉദ്ഘാടനം
സി.ബി.എം ഹൈസ്ക്കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമിന്‍റെ ഉദ്ഘാടനം 2012 ജൂലൈ 3 ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ. അബ്ദു റബ്ബ് നിര്‍വഹിക്കുന്നു. അതോടൊപ്പം പുതിയ കമ്പ്യൂട്ടര്‍ ലാബിന്‍റെയും കെട്ടിടത്തിന്‍റെയും ഉത്ഘാടനവും അദ്ദേഹം നിര്‍വഹിക്കുന്നു. ബഹു. മാവേലിക്കര എം.എല്‍.എ ശ്രീ. ആര്‍. രാജേഷ് അധ്യക്ഷത വഹിക്കും. ബഹു.മാവേലിക്കര എം.പി. ശ്രീ. കൊടുക്കുന്നില്‍ സുരേഷ് മുഖ്യ അതിഥി ആയിരിക്കും. രാഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
PTA EXECUTIVE
PTA യുടെ പുതിയ ഭാരവാഹികളായി ശ്രീ. സി.ആര്‍. ബാബു പ്രകാശ് (പ്രസി), ശ്രീ. പ്രഭ വി മറ്റപ്പള്ളി(വൈസ് പ്രസി), ശോഭ ജയകൃഷ്ണന്‍(മദേര്‍സ് ഫോറം പ്രസി), രമാദേവി(മദേര്‍സ് ഫോറം വൈസ് പ്രസി) എന്നിവരെ തെരഞ്ഞെടുത്തു.
2012, ജൂൺ 27, ബുധനാഴ്‌ച
PTA GENERAL BODY
ഈ വര്‍ഷത്തെ PTA ജനറല്‍ ബോഡി നാളെ ഉച്ചക്ക് 1.30 നു സ്കൂള്‍ ഹാളില്‍ വച്ച് കൂടുന്നതാണ് . കഴിഞ്ഞ വര്‍ഷത്തെ PTA പ്രസിഡന്‍റ് ശ്രീ. സി. ആര്‍. ബാബു പ്രകാശിന്‍റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ റിപ്പോര്‍ട്ടും കണക്കും സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി അവതരിപ്പിക്കും. ഡെപ്യുട്ടി ഹെഡ്മിസ്ട്രസ്സ് ശ്രീമതി. കെ. വിജയകുമാരി അമ്മ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. എം. രാജേഷ് കുമാര്‍ നന്ദിയും പറയും. ഈ വര്‍ഷത്തെ PTA, മദേര്‍സ് ഫോറം , ഐ ടി കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കും
2012, ജൂൺ 26, ചൊവ്വാഴ്ച
2012, ജൂൺ 20, ബുധനാഴ്‌ച
വായനാദിനം
കെ. ഭാസുരന്‍സാറിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു |
2012, ജൂൺ 18, തിങ്കളാഴ്‌ച
വായനാദിനം
മലയാളികളെ എഴുത്തും വായനയും പഠിപ്പിക്കാന്‍ ജീവിതം മാറ്റിവച്ച പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍19 വായനാദിനമായി ആചരിക്കുന്നു. വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മുദ്രാവാക്യം. അതിനു വേണ്ടികേരളത്തിലെ ഓരോ ഗ്രാമത്തിലും ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിനായി അദ്ദേഹം ശ്രമിച്ചു. നിരക്ഷര നിര്‍മാജനതിനു വേണ്ടി കേരള അനൌപചാരിക വിദ്യാഭ്യാസ വികസന സമിതിക്കു രൂപം നല്‍കി.1995 ജൂണ്‍ 19 നു അദ്ദേഹം അന്തരിച്ചു.
വായനോല്‍സവം
നാളെ സ്ക്കൂളില്‍ നടത്തുന്ന പ്രധാന പരിപാടികള്‍
രാവിലെ അസ്സംബ്ലിയില്‍ വായനയുടെ പ്രാധാന്യത്തെ പറ്റി പ്രഭാഷണം. ഗുരുവന്ദനത്തില്‍ ഈ സ്ക്കൂളിലെ മുന്‍അധ്യാപകനായ ശ്രീ. കെ. ഭാസുരനെ ആദരിക്കുന്നു. ചടങ്ങില്‍ ബഹു. മാനെജുമേന്റ് പ്രതിനിധി ശ്രീ. പി.ആര്‍ കൃഷ്ണന്‍ നായര്‍ പങ്കെടുക്കും. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി അധ്യക്ഷത വഹിക്കും. ഡെപ്യുട്ടി ഹെഡ്മിസ്ട്രസ്സ്. ശ്രീമതി. കെ. വിജയകുമാരിയമ്മ സ്വാഗതവും കണ്വീനര്‍. ശ്രീമതി. കെ.ജി. രാജശ്രീ നന്ദിയും പറയും
2012, ജൂൺ 6, ബുധനാഴ്‌ച
എല്ലാ കുട്ടികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ
Full A+ കിട്ടിയ കുട്ടികള്‍ക്കുള്ള മൊമെന്റം മാനേജര്‍ വിതരണം ചെയ്യുന്നു. |
ഇന്ന് നടന്ന രക്ഷാകര്‍ത്താക്കളുടെ യോഗത്തില്‍ ബഹു. പി.ടി.എ പ്രസിഡന്‍റ് അധ്യക്ഷനായിരുന്നു. എച്ച്.എം. ശ്രീകുമാറി ടീച്ചര്‍ സ്വാഗതം ആശംസിച്ചു. ഈ സ്ക്കൂളിലെ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള ഭൌതിക സാഹചര്യങ്ങളെ പറ്റി ബഹു. മാനേജര്‍ ശ്രീ. തമ്പി നാരായണന്‍ രക്ഷാകര്ത്താക്കളെ അറിയിച്ചു. കേരളത്തില്‍ ഒരു സ്ക്കൂളിലും കാണാത്ത തരത്തിലുള്ള കമ്പ്യുട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ്സ് റൂം, തുടങ്ങിയ സൗകര്യങ്ങള്‍ കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നതിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷകര്‍ത്താക്കള്‍ തയാറാകണമെന്ന് മാനേജര്‍ ആവശ്യപ്പെട്ടു. ഈ സ്ക്കൂളിലെ എല്ലാ കുട്ടികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇതു കേരളത്തില്‍ ആദ്യമായാണ് ഒരു സ്ക്കൂളിലെ കുട്ടികള്‍ക്ക് മുഴുവന്‍ ഇന്‍ഷറന്‍സ് പരിരക്ഷ നല്‍കുന്നതിനു മാനെജ്മെന്റ് തയ്യാറാകുന്നത്. ഇതിനെ എല്ലാ രക്ഷാകര്‍ത്താക്കളും കൈയടിച്ചു സ്വാഗതം ചെയ്തു. യോഗത്തില്‍ വച്ച് ഈ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ+ വാങ്ങിയ കുട്ടികള്‍ക്കുള്ള മാനേജരുടെ വകയായുള്ള പാരിതോഷികം തമ്പി സാര്‍, അദ്ദേഹത്തിന്‍റെ സഹധര്‍മിണി ശ്രീമതി ജയശ്രീ തമ്പി എന്നിവര്‍ നല്‍കി. സ്റ്റാഫ് സെക്രട്ടറി എം. രാജേഷ് കുമാര്‍ നന്ദി രേഖപ്പെടുത്തി.
2012, ജൂൺ 5, ചൊവ്വാഴ്ച
PTA മീറ്റിംഗ് നാളെ
ബഹു.മാനേജര്‍ ശ്രീ. തമ്പി നാരായണന്‍റെ നിര്‍ദ്ദേശപ്രകാരം വിളിച്ചുകൂട്ടിയ പ്രത്യേക പി.ടി.എ ജനറല്‍ ബോഡി നാളെ ഉച്ചക്ക് രണ്ടു മണിക്ക് ചേരും. ബഹു. പി.ടി.എ പ്രസിഡന്‍റ്റ് ശ്രീ. ബാബു പ്രകാശ് അധ്യക്ഷത വഹിക്കും. എസ് .എസ്.എല്‍.സി.പരിക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ വാങ്ങിയ കുട്ടികള്‍ക്ക് മാനേജുമെന്റിന്റെ വകയായുള്ള പാരിതോഷികം ഈ ചടങ്ങില്‍ വച്ച് വിതരണം ചെയ്യും.
ലോക പരിസ്ഥിതി ദിനം ആചരിച്ചു
.
ജൂണ്‍ 5 ലോകപരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി നമ്മുടെ സ്ക്കൂളിലും പരിസ്ഥിതി
ദിനം ആചരിച്ചു. ബഹു. മാനേജര്‍ ശ്രീ. തമ്പി നാരായണന്‍ അവര്‍കള്‍ വൃക്ഷത്തൈ
വിതരണം ചെയ്തുകൊണ്ട് ഉത്ഘാടനം ചെയ്തു. ശ്രീമതി. ജയശ്രീ തമ്പി,
ഹെട്മിസ്ട്രസ്സ് ശ്രീമതി. ശ്രീകുമാരി, ശ്രീമതി. ശ്രീജ, സ്റ്റാഫ് സെക്രട്ടറി
ശ്രീ. എം. രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്ക്കൂളില്‍ കുട്ടികള്‍ക്ക് ഭൌതികമായി ധാരാളം സൌകര്യങ്ങള്‍ ഒരുക്കുയിരിക്കുന്നു. അത് കുട്ടികള്‍ അത് പ്രയോജനപ്പെടുത്തിയാലെ തുടര്‍ന്നും കൂടതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിന് തനിക്കു തോന്നുകയുള്ളൂ എന്ന് ശ്രീ. തമ്പി നാരായണന്‍ അവര്‍കള്‍ കുട്ടികളെ ഉല്‍ബോധിപ്പിച്ചു. തുടര്‍ന്ന് സംസാരിച്ച ശ്രീമതി. ജയശ്രീ തമ്പി എല്ലാ കുട്ടികളും നല്ല സ്വഭാവത്തില്‍ വളരണം, ഈ കിട്ടിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം, മാതാപിതാക്കളെയും അധ്യാപകരെയും മുതിര്‍ന്നവരെയും ബഹുമാനിക്കുകയും ആദരവോടെ പെരുമാറുകയും വേണം. നല്ല വ്യക്തിത്വമുള്ളവാരാകണം. ശ്രീജ ടീച്ചര്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ പറ്റി കുട്ടികളെ പറഞ്ഞു മനസിലാക്കി.
2012, ജൂൺ 4, തിങ്കളാഴ്‌ച
പ്രവേശനോത്സവം
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ഇന്ന് രാവിലെ പ്രവേശനോത്സവം വളരെ
ഭംഗിയായി നടക്കുകയുണ്ടായി. രാവിലെ പുതിയതായി സ്ക്കൂളില്‍ പ്രവേശനം ലഭിച്ച
കുട്ടികളെ ഹെട്മിസ്ട്രസ്സ് സ്വാഗതം ചെയ്തു. തുടര്‍ന്ന്‍ ചെണ്ട മേളത്തിന്റെ
അകമ്പടിയോടുകൂടി വിളംബര
ജാഥ നടത്തി. ബഹു.മാനേജര്‍ ശ്രീ. തമ്പിസര്‍, ശ്രീമതി. ജയശ്രീ തമ്പി ശ്രീ.
കൃഷ്ണന്‍നായര്‍സാര്‍, ശ്രീമതി. ശ്രീകുമാരി ടീച്ചര്‍ തുടങ്ങിയവരുടെ
നേതൃത്വത്തില്‍ ആയിരുന്നു ജാഥ. സ്ക്കൂളില്‍ നിന്നും ആരംഭിച്ച ജാഥ നിന്നും
പത്താംകുറ്റി ജംഗ്ഷനില്‍ എത്തി തിരിച്ചു സ്കൂളില്‍ വന്നു ചേര്‍ന്നു
.
.
2012, മേയ് 26, ശനിയാഴ്‌ച
2012, മേയ് 11, വെള്ളിയാഴ്ച
2012, മേയ് 4, വെള്ളിയാഴ്ച
2012, ഏപ്രിൽ 26, വ്യാഴാഴ്‌ച
അല്‍ഫിയ. എച്ച് |
എല്ലാ വിഷയങ്ങള്‍ക്കും a+ കിട്ടിയവര്‍
അരണ്യ രാജ് |
നജുമ ബഷീര്‍ |
നീതു മറിയം തോമസ് |
രേവതി മോഹന്‍ |
അനന്ത് എസ് നായര്‍ |
ഐഷ ഇസ്മില്‍ |
അജിത്ര അനില്‍ |
അനഘാ |
ചിപ്പി എം. പുന്നൂസ് |
പ്രണവ് എസ്. ബാബു |
സോനു ഓമനക്കുട്ടന്‍ |
അനന്തു, അരണ്യ രാജ്, നീതു മറിയം തോമസ് , രേവതി മോഹന്‍, നജുമ ബഷീര്‍, അല്‍ഫിയ. എച്ച്, ആയിഷ ഇസ്മൈല്‍, അജിത്ര അനില്‍, പ്രണവ് എസ് ബാബു, അനഘാ. ബി , ചിപ്പി. എം പുന്നൂസ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)