2013, സെപ്റ്റംബർ 15, ഞായറാഴ്‌ച


നല്ല പാഠം

 മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി സി.ബി.എം ഹൈസ്ക്കൂളിലെ കുട്ടികൾ പിരിച്ചേടുത്ത തുകയും ഓണക്കോടിയും നിർധനയായ വൃദ്ധക്ക്‌ നല്കി മാതൃക കാട്ടി.

ഓണം 2013

സി.ബി.എം ഹൈസ്ക്കൂളിലെ ഈ വർഷത്തെ ഓണാഘോഷം വർണാഭമായ ചടങ്ങുകളോട് കോണ്ടാടി. പൂക്കളങ്ങളും പുലികളിയും കുമ്മാട്ടി കളിയും ഓണാഘോഷത്തെ പ്രൗഡ ഗംഭീരമാക്കി. ഓണപ്പാട്ടിൻറെ അകമ്പടിയോടു ആരംഭിച്ച ആഘോഷത്തിൽ അറുപതോളം പൂക്കളങ്ങൾ നിർമ്മിച്ച്   കുട്ടികൾ ആഘോഷ തേരിലേറി . കസേരകളി, കുപ്പിയിൽ

2013, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

How to connect aadhar card with gas connection as online..?How to connect aadhar card with gas connection as online..?


പാചകവാതക സബ്സിഡി ലഭിക്കാനായി ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ഏജന്‍സിയില്‍ പോയി ക്യൂ നില്‍ക്കാതെ തന്നെ എളുപ്പത്തില്‍ രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കും. എസ് എം എസ് സംവിധാനത്തിലൂടെയും ഫോണ്‍വിളിയിലൂടെയും ഓണ്‍ലൈനിലൂടെയും ഇതിന് അവസരമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി എങ്ങനെ ഗ്യാസ് കണക്ഷനോട് ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാം എന്നതിനെക്കുറിച്ച് ചിത്രങ്ങളുടെ സഹായത്തോടെ ലളിതമായി വിശദീകരിക്കുകയാണ് കാസര്‍കോഡ് ഗവ.ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളിലെ അധ്യാപകനായ അഹമ്മദ് ഷെരീഫ് കുരിക്കള്‍. വെറും മൂന്നു മിനിറ്റു കൊണ്ട് ആധാര്‍ നമ്പറും എല്‍.പി.ജി കണക്ഷനും ലിങ്ക് ചെയ്യുന്നതിനുള്ള പ്രക്രിയ നമുക്ക് പൂര്‍ത്തീകരിക്കാം. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു

2013, സെപ്റ്റംബർ 5, വ്യാഴാഴ്‌ച

ഓവറോൾ ചാമ്പ്യൻ ഷിപ്പ്

മാവേലിക്കര സാബ്‌ ജില്ല ഗയിംസ് മേളയിൽ നൂറനാട് സി.ബി.എം.ഹൈസ്ക്കൂൾ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഓവറോൾ ചാമ്പ്യൻ ഷിപ്പിന് വേണ്ടി പോരാടിയ കുട്ടികൾക്ക്  കായിക അധ്യാപകരായ ആര. ഹരികൃഷ്ണൻ, യു. യദുകൃഷ്ണൻ എന്നിവരാണ് പരിശീലനം നല്കിയത്. കുട്ടികളെയും അധ്യാപകെരയും പി. ടി എ. യും സ്റ്റാഫും അഭിനന്ദിച്ചു.

അധ്യാപക ദിനാശംസകൾ 

2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച

കര നെൽ കൃഷി തുടങ്ങി

ഈ സ്ക്കൂളിൽ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കര നെൽക്കൃഷി ആരംഭിച്ചു. സ്കൂളിലെ 20 സെൻറ് സ്ഥലത്ത് കര്ഷക അവാർഡ്‌ ജേതാവ് പയ്യനല്ലൂർ വിജയന് പിള്ള ഉദ്ഘാടനം ചെയ്തു.
സീഡ് ക്ലബിലെ കുട്ടിക്കർഷകർക്ക് കൃഷിയും കാർഷിക സംസ്ക്കാരത്തെയും കുറിച്ച് അദ്ദേഹം ക്ലാസ്സെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. സി. തങ്കമണി അധ്യക്ഷത വഹിച്ചു.

സീഡ് ക്ലബ്


സീഡ് ക്ലബ്ബിൻറെ  ആഭിമുഖ്യത്തിൽ "എൻറെ പച്ചക്കറിത്തോട്ടം" എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ സ്ക്കൂൾ  കുട്ടികൾക്കും പച്ചക്കറി വിത്ത് നല്കി. ഈ. പരിപാടിയുടെ ഉദ്ഘാടനം ബഹു. പി.ടി.എ. പ്രസിടന്റ്റ് ശ്രീ എസ്. സജി സ്ക്കൂൾ ചെയർ മാൻ ആഷിക്കിനു നല്കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സി. തങ്കമണി, ഡെപ്യുട്ടി ഹെഡ് മാസ്റർ ശ്രീ. എൻ. അബ്ദുൽ അസീസ്‌, സീഡ് കണ്വീനർ ശ്രീമതി. എസ്. സുനിഉത എന്നിവർ പങ്കെടുത്തു.

ഗണിതപ്പൂക്കള മത്സരം

ഓണത്തോടനുബന്ധിച്ചു ഗണിത ശാസ്ത്ര ക്ലബിൻറെ ആഭിമുഖ്യത്തിൽ ഗണിതപ്പൂക്കാല മത്സരം നടത്തുകയുണ്ടായി.
എല്ലാ ക്ലാസ്സുകാർക്കും ആയിട്ടായിരുന്നു മത്സരം. 10 ഐ, 10 സി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.        

സത്യ പ്രതിജ്ഞ

സ്കൂൾ ജനാധിപത്യ വേദി ഭാരവാഹികൾ എന്ന് സ്ക്കൂൾ അസ്സംബ്ലിയിൽ വച്ച് സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സി. തങ്കമണി പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

കായിക ജേതാക്കൾ

      മാവേലിക്കര സബ് ജില്ല ഗയിംസ് മത്സരത്തിൽ ജൂനിയർ  വിഭാഗം ബാഡ്മിൻഡൻ ചാമ്പ്യൻ ഷിപ്പിൽ സ്ക്കൂളിനെ പ്രതിനിധീകരിച്ച കൃഷ്ണദാസ്-XB, ചന്ദ് ചന്ദ്രൻ-XH, നവീൻ-XH, അഭിജിത്ത്-XG, എന്നിവർക്ക് 2-ആം  സ്ഥാനം ലഭിച്ചു.

2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

നല്ല പാഠം

നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഉപയോഗ്യശൂന്യമായ സാധനങ്ങളിൽ നിന്നും ഉപയോഗപ്രദമായ മറ്റു സാധനങ്ങൾ നിർമ്മിക്കുവാൻ നല്ലപാഠം കുട്ടികൾ പ്രവർത്തന നിരതരായി.ഉപയോഗ ശൂന്യമായ മെഴുകുതിരികൾ  ശേഖരിച്ച് ഉരുക്കി പുത്തൻ മെഴുകുതിരികൾ അവര് നിർമ്മിച്ചു. പഴയ പേനകൾ ഉപയോഗിച്ച് പലതരം കളിപ്പാട്ടങ്ങൾ നിർമ്മിച്ചു.