2013, ഡിസംബർ 31, ചൊവ്വാഴ്ച
2013, ഡിസംബർ 16, തിങ്കളാഴ്ച
2013, ഡിസംബർ 10, ചൊവ്വാഴ്ച
എസ് എസ് എൽ സി സർട്ടിഫിക്കറ്റ് തിരുത്തുന്നതിനുള്ള അദാലത്ത്
നഷ്ടപ്പെട്ടതോ ഉപയോഗശൂന്യമായതോ ആയ എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് ഈ സ്ക്കൂളിൽ പഠിച്ച മുൻ വിദ്യാർഥികൾ ഡിസംബർ 16 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ സ്ക്കൂളിൽ എത്തി കാരണം ബോധിപ്പിച്ചാൽ വളരെ പെട്ടെന്ന് തന്നെ പുതിയ സർട്ടിഫിക്കറ്റ് കിട്ടുന്നതായിരിക്കും എന്ന് അറിയിക്കുന്നു
2013, നവംബർ 28, വ്യാഴാഴ്‌ച
2013, നവംബർ 19, ചൊവ്വാഴ്ച
സോഷ്യൽ സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ 9/ 11 / 2013 ൽ ഏക ത്യൻ പഠന യാത്ര നടത്തി. പദ്മനാഭപുരം കൊട്ടാരമായിരുന്നു. പ്രധാന സന്ദർശന സ്ഥലം. രാവിലെ 5045 നു സ്ക്കൂൾ അങ്കണത്തിൽ നിന്നും പുറപ്പെട്ട സംഘം 12 മണിയോടെ കേരള അതിർത്തി കടന്ന്
2013, നവംബർ 17, ഞായറാഴ്‌ച
നദീറ ടീച്ചറിന് ആദരാഞ്ജലികൾ
ഒരു കാലഘട്ടത്തിലെ സി.ബി.എം ഹൈസ്കൂളിലെ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന ഞങ്ങളുടെ പ്രിയ നദീറ ടീച്ചർ ഇന്നലെ വൈകിട്ട് ഈ ലോകത്തോടെ വിട വാങ്ങി. കുട്ടികൾക്ക് ഒരു അമ്മയുടെ വാത്സല്യം കനിഞ്ഞു നല്കിയ അധ്യാപികയായിരുന്നു. കെമിസ്ട്രി ആയിരുന്നു ടീച്ചർ പഠിപ്പിച്ചിരുന്നത്. 2002 മാർച്ചിൽ ജോലിയിൽ നിന്ന് വിരമിച്ചു. എല്ലാവരെയും ഒരുപോലെ സ്നേഹിച്ച ടീച്ചറിൻറെ വിയോഗത്തിൽ സി.ബി.എം ഹൈസ്ക്കൂളിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
2013, നവംബർ 11, തിങ്കളാഴ്‌ച
മെഡിക്കൽ ക്യാമ്പ്
സ്ക്കൂൾ എൻ. സി. സി യൂണിറ്റ് താമരക്കുളം നീലാംബരി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൻറെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ മെഗാ ക്യാമ്പും നേത്രരോഗ നിർണയവും
2013, നവംബർ 8, വെള്ളിയാഴ്‌ച
പുതിയ വായനശാലയുടെ ഉദ്ഘാടനം
ശ്രേഷ്ഠ ഭാഷ മലയാളം പദ്ധതി കഴിഞ്ഞ ദിവസം സ്ക്കൂൾ ഹാളിൽ വെച്ച് നടന്നു. പ്രസിദ്ധ സാഹിത്യകാരൻ ശ്രീ. വി.കെ ശശിധരൻ ഉത്ഘാടനം ചെയ്തു . മലയാള ഭാഷയുടെ മനോഹാരിതയും പ്രയോഗത്തെ പറ്റി അദ്ദേഹം
2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച
സോഷ്യൽ സയൻസ് മേളയിൽ മികച്ച വിജയം
മാവേലിക്കര സബ് ജില്ല സോഷ്യൽ സയൻസ് മേളയിൽ മികച്ച വിജയം സി.ബി.എം ഹൈസ്ക്കൂൾ കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ ക്വിസ് ഒന്നാം സ്ഥാനം ഏഴാം ക്ലാസിലെ അരവിന്ദും സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം ഏഴാം ക്ലാസിലെ ആരതി ചന്ദ്രൻ, അഭിജിത്ത്. എസ് എന്നിവരും
2013, ഒക്‌ടോബർ 27, ഞായറാഴ്‌ച
സബ് ജില്ല ശാസ്ത്ര-ഗണിത ശാസ്ത്രമേളയിൽ ഓവറോൾ കിരീടം സി.ബി.എമ്മിന്
സബ് ജില്ല ഗണിത ശാസ്ത്രമേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ കിരീടം സി.ബി.എമ്മിന് ലഭിച്ചു സി.ബി.എമ്മിനെ ഒവര് ആൾ ചാമ്പ്യൻ ശിപ്പിലേക്ക് നയിച്ചവർനമ്പർ ചാർട്ടിനു ഒന്നാം സ്ഥാനം ഏഴാം ക്ലാസിലെ ഷിനു സാമിനും സ്റ്റിൽ മോഡലിന് രണ്ടാം സ്ഥാനം
2013, ഒക്‌ടോബർ 21, തിങ്കളാഴ്ച
2013, ഒക്ടോബർ 14, തിങ്കളാഴ്‌ച
പാർവതി കിരണം
കഴിഞ്ഞ വർഷം നൂറനാട് തത്തമ്മുന്നയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ അകാല ചരമം പ്രാപിച്ച പ്രിയ കൂട്ടുകാരി പാർവതിയുടെ ഓർമ്മക്കായി ആ ക്ലാസിലെ കൂട്ടുകാർ ഒരുക്കിയ നേത്രദാന പദ്ധതിക്ക് തുടക്കമായി. ചടങ്ങ് പി.ടി. എ പ്രസിഡണ്ട്
2013, ഒക്‌ടോബർ 12, ശനിയാഴ്‌ച
2013, ഒക്ടോബർ 11, വെള്ളിയാഴ്ച
2013, ഒക്ടോബർ 9, ബുധനാഴ്‌ച
സ്ക്കൂൾ കലോത്സവം നാളെയും മറ്റെന്നാളുംസ്ക്കൂൾ കലോത്സവം നാളെയും മറ്റെന്നാളും
സ്ക്കൂൾ കലോത്സവം നാളെയും മറ്റെന്നാളും സമുചിതമായി ആഘോഷിക്കുന്നു. കുട്ടികളുടെ സർഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന 50 ൽ പരം മത്സര ഇനങ്ങളിൽ 500 ൽ പരം കുട്ടികൾ പങ്കെടുക്കുന്നു. സ്ക്കൂൾ കലോത്സവം നാളെയും മറ്റെന്നാളും സമുചിതമായി ആഘോഷിക്കുന്നു. കുട്ടികളുടെ സർഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന 50 ൽ പരം മത്സര ഇനങ്ങളിൽ 500 ൽ പരം കുട്ടികൾ പങ്കെടുക്കുന്നു.
2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച
സ്പോർട്സ്
ആലപ്പുഴ റവന്യൂ ജില്ല ഗെയിംസ് മത്സരത്തിൽ ജൂനിയർ ഖോ-ഖോ യിൽ സി.ബി.എം ഹൈസ്കൂളിലെ ടീം ഒന്നാം സ്ഥാനം നേടി മാവേലികര സബ് ജില്ലയെ പ്രതിനിധികരിച്ചാണ് സി.ബി.എം ടീം പങ്കെടുത്തത്. നന്ദു ലാൽ, അജയ്. പി, പ്രബിൻ പ്രസാദ്, അരവിന്ദ്, ശംഭു, പ്രദീപ് എന്നിവരാണ് സി.ബി.എമ്മിൽ നിന്നും സബ് ജില്ലയെ പ്രതിനിധികരിച്ചത്. ഇതിൽ നിന്നും നന്ദു ലാൽ, അജയ്, അരവിന്ദ്, എന്നിവർക്ക് ആലപ്പുഴ ജില്ല ടീമിലേക്കും സെലെക്ഷൻ ലഭിച്ചു. സീനിയർ ക്രിക്കറ്റിൽ ജസീം ജില്ല ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 14 ജില്ല ടീം ക്യാമ്പിലേക്ക് മിഥുൻ, അതുൽ, എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഗാന്ധി ദർശൻ മത്സരങ്ങൾ
ആലപ്പുഴ എസ്. എൽ പുരം ഗാന്ധി ഭവൻറെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്ക്കൂൾ വിദ്യാർഥികൾക്കായി നടത്തിയ മത്സരങ്ങളിൽ സ്കിറ്റ് വിഭാഗത്തിൽ നൂറനാട് സി.ബി.എം ഹൈസ്ക്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പ്രശ്നോത്തരിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മിഥുൻ.എസ്. മുഹമ്മദ് ഹാറൂണ്‍, അഞ്ജന. എസ്, ബാസിദ് നാസർ, റയാൻ ബിൻ ഷെരീഫ്, നൗഫീന നൗഷാദ്, ആകാശ്. എസ് ശ്രീലക്ഷ്മി, സ്വാതി, അഞ്ജന, അഭിനന്ദ് ദിലീപ്, എന്നിവർ സ്കിറ്റിലും ദേവിക, ഇമ്രാൻ എന്നിവർ പ്രശ്നോത്തരിയിലും സ്ക്കൂളിനെ പ്രതിനിധികരിച്ചു
2013, സെപ്റ്റംബർ 15, ഞായറാഴ്‌ച
2013, സെപ്റ്റംബർ 9, തിങ്കളാഴ്‌ച
How to connect aadhar card with gas connection as online..?How to connect aadhar card with gas connection as online..?
പാചകവാതക
സബ്സിഡി ലഭിക്കാനായി ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിരവധി
സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ഏജന്‍സിയില്‍ പോയി ക്യൂ
നില്‍ക്കാതെ തന്നെ എളുപ്പത്തില്‍ രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കും. എസ്
എം എസ് സംവിധാനത്തിലൂടെയും ഫോണ്‍വിളിയിലൂടെയും ഓണ്‍ലൈനിലൂടെയും ഇതിന്
അവസരമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി എങ്ങനെ ഗ്യാസ് കണക്ഷനോട് ആധാര്‍
നമ്പര്‍ ലിങ്ക് ചെയ്യാം എന്നതിനെക്കുറിച്ച് ചിത്രങ്ങളുടെ സഹായത്തോടെ
ലളിതമായി വിശദീകരിക്കുകയാണ് കാസര്‍കോഡ് ഗവ.ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍
സ്ക്കൂളിലെ അധ്യാപകനായ അഹമ്മദ് ഷെരീഫ് കുരിക്കള്‍. വെറും മൂന്നു മിനിറ്റു
കൊണ്ട് ആധാര്‍ നമ്പറും എല്‍.പി.ജി കണക്ഷനും ലിങ്ക് ചെയ്യുന്നതിനുള്ള
പ്രക്രിയ നമുക്ക് പൂര്‍ത്തീകരിക്കാം. ഇതേക്കുറിച്ച് ചുവടെ
വിശദീകരിച്ചിരിക്കുന്നു
2013, സെപ്റ്റംബർ 5, വ്യാഴാഴ്‌ച
ഓവറോൾ ചാമ്പ്യൻ ഷിപ്പ്
മാവേലിക്കര സാബ് ജില്ല ഗയിംസ് മേളയിൽ നൂറനാട് സി.ബി.എം.ഹൈസ്ക്കൂൾ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഓവറോൾ ചാമ്പ്യൻ ഷിപ്പിന് വേണ്ടി പോരാടിയ കുട്ടികൾക്ക് കായിക അധ്യാപകരായ ആര. ഹരികൃഷ്ണൻ, യു. യദുകൃഷ്ണൻ എന്നിവരാണ് പരിശീലനം നല്കിയത്. കുട്ടികളെയും അധ്യാപകെരയും പി. ടി എ. യും സ്റ്റാഫും അഭിനന്ദിച്ചു.
2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച
കര നെൽ കൃഷി തുടങ്ങി
ഈ സ്ക്കൂളിൽ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കര നെൽക്കൃഷി ആരംഭിച്ചു. സ്കൂളിലെ 20 സെൻറ് സ്ഥലത്ത് കര്ഷക അവാർഡ് ജേതാവ് പയ്യനല്ലൂർ വിജയന് പിള്ള ഉദ്ഘാടനം ചെയ്തു.
സീഡ് ക്ലബിലെ കുട്ടിക്കർഷകർക്ക് കൃഷിയും കാർഷിക സംസ്ക്കാരത്തെയും കുറിച്ച് അദ്ദേഹം ക്ലാസ്സെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. സി. തങ്കമണി അധ്യക്ഷത വഹിച്ചു.
സീഡ് ക്ലബ്
സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ "എൻറെ പച്ചക്കറിത്തോട്ടം" എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ സ്ക്കൂൾ കുട്ടികൾക്കും പച്ചക്കറി വിത്ത് നല്കി. ഈ. പരിപാടിയുടെ ഉദ്ഘാടനം ബഹു. പി.ടി.എ. പ്രസിടന്റ്റ് ശ്രീ എസ്. സജി സ്ക്കൂൾ ചെയർ മാൻ ആഷിക്കിനു നല്കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സി. തങ്കമണി, ഡെപ്യുട്ടി ഹെഡ് മാസ്റർ ശ്രീ. എൻ. അബ്ദുൽ അസീസ്, സീഡ് കണ്വീനർ ശ്രീമതി. എസ്. സുനിഉത എന്നിവർ പങ്കെടുത്തു.
കായിക ജേതാക്കൾ
മാവേലിക്കര സബ് ജില്ല ഗയിംസ് മത്സരത്തിൽ ജൂനിയർ വിഭാഗം ബാഡ്മിൻഡൻ ചാമ്പ്യൻ ഷിപ്പിൽ സ്ക്കൂളിനെ പ്രതിനിധീകരിച്ച കൃഷ്ണദാസ്-XB, ചന്ദ് ചന്ദ്രൻ-XH, നവീൻ-XH, അഭിജിത്ത്-XG, എന്നിവർക്ക് 2-ആം സ്ഥാനം ലഭിച്ചു.
2013, സെപ്റ്റംബർ 2, തിങ്കളാഴ്ച
2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനവും കവിതാശിൽപശാലയും 2013 ആഗസ്റ്റ് 30 നു രാവിലെ 9.30 നു സ്ക്കൂൾ ഹാളിൽ നടന്നു.കലാ-സാംസ്ക്കാരിക പ്രവർത്തകനും പാലമേൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിടന്റുമായ ശ്രീ. എസ്. സജി സാഹിത്യവേദി ഉദ്ഘാടനവും തുടർന്ന് നടന്ന കവിതാശില്പശാലയിലൂടെ കുട്ടികൾക്ക് മുന്നിൽ കവിതയിലേക്കുള്ള വഴി പ്രശസ്ത കവകവയിത്രി കനിമോൾ തുറന്നിട്ടു. സ്ക്കൂൾ മാനേജർ ശ്രീ. പി ആർ. കൃഷ്ണൻ നായർ, ഹെഡ്മിസ്ട്രസ്സ് സി. തങ്കമണി, ഡെപ്യുട്ടി ഹെഡ്മാസ്റർ എൻ. അബ്ദുൽ ആസീസ്, വിദ്യാരംഗം കോഡിനേറ്റർ എം. രാജേഷ് കുമാർ, ആർ . സന്തോഷ് ബാബു, ആർ . സജിനി,എസ്. രാജി, കലാവേദി സെക്രട്ടറി ഹര്ശാദ് എന്നിവര് സംസാരിച്ചു.
2013, ഓഗസ്റ്റ് 19, തിങ്കളാഴ്ച
2013, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച
അനുമോദനവും എൻഡോവ് മെന്റ് വിതരണവും
2012-2013 വർഷത്തെ എസ്.എസ്.എൽ. സി പരീക്ഷയിൽ ഈ സ്ക്കൂളിൽ നിന്നും ഉന്നത
വിജയം കരസ്ഥമാക്കിയ കുട്ടികളെ ആഗസ്റ്റ് 7 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക്
സ്ക്കൂൾ ഹാളിൽ കൂടിയ ചടങ്ങിൽ അനുമോദിക്കുന്നു. എല്ലാ വിഷയങ്ങൾക്കും A+
നേടിയ 13 കുട്ടികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും 9 വിഷയങ്ങൾക്ക് A+
നേടിയ
2013, ഓഗസ്റ്റ് 3, ശനിയാഴ്‌ച
അനുമോദനവും എൻഡോവ് മെന്റ് വിതരണവും
2012-2013 വർഷത്തെ എസ്.എസ്.എല് സി പരീക്ഷയിൽ ഈ സ്ക്കൂളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആഗസ്റ്റ് 7 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് സ്ക്കൂൾ ഹാളിൽ കൂടുന്ന ചടങ്ങിൽ അനുമോദിക്കുന്നു. എല്ലാ വിഷയങ്ങൾക്കും A+ നേടിയ 13 കുട്ടികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും 9 വിഷയങ്ങൾക്ക് A+ നേടിയ കുട്ടികൾക്ക് ഷീൽഡും
2013, ജൂലൈ 22, തിങ്കളാഴ്‌ച
ഡങ്കിപ്പനിക്കെതിരെ സീഡ് പോരാട്ടം
പാലമേൽ പഞ്ചായത്തിൽ അടിയ്ക്കടി കൂടി വരുന്ന ഡങ്കിപ്പനി മരണത്തിന് പ്രതിവിധിയായി സി.ബി.എം എച്ച് എസ്സിലെ സീഡ് അംഗങ്ങൾ ബോധവല്ക്കരണ പരിപാടിയുമായി രംഗത്ത്. മഴക്കാലമായതോടെ പാലമേൽ പഞ്ചായത്തിലെ എരുമക്കുഴി, നൂറനാട്, മറ്റപ്പള്ളി ആദിക്കാട്ടുകുളങ്ങര, പനയിൽ, തുടങ്ങിയ വാർഡുകളിൽ ഡങ്കിപ്പനി പടർന്നു പിടിക്കുകയാണ്. അതിനെതിരെ സീഡ് ക്ലബ്ബിലെ കുട്ടികളുടെ
2013, ജൂൺ 26, ബുധനാഴ്‌ച
ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.
ലോക ലഹരി വിരുദ്ധ ദിനമായ ഇന്ന് ഈ സ്ക്കൂളിലും ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഡെപ്യുട്ടി ഹെഡ് മാസ്റ്റർ ശ്രീ. എന് . അബ്ദുൽ അസീസ് അധ്യക്ഷൻ ആയിരുന്നു. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ശ്രീ. ബി.എസ് .എബ്രഹാം ഉദ്ഘാടനം ചെയ്തു.
2013, ജൂൺ 7, വെള്ളിയാഴ്‌ച
ലോക പരിസ്ഥിതി ദിനം ആചരിച്ചു.
ലോക പരിസ്തിതി ദിനമായ ജൂണ്‍ 5 നു ഈ സ്ക്കൂളിലും പരിസ്ഥിതി ദിനം ആചരിച്ചു. ബഹു. മാനേജര് ശ്രീ. കൃഷ്ണൻനായര് ഉദ്ഘാടനം ചെയ്തു. ബഹു. ഹെഡ് മിസ്ട്രസ്
2013, ഏപ്രിൽ 24, ബുധനാഴ്ച
2013, ഫെബ്രുവരി 10, ഞായറാഴ്‌ച
2013, ഫെബ്രുവരി 6, ബുധനാഴ്‌ച
73-മത് വാര്‍ഷികാഘോഷം ഫെബ്രു.8 ന്
നൂറനാട് സി.ബി.എം ഹൈസ്ക്കൂളിന്റെ 73-മത് വാര്‍ഷികാഘോഷം 2013 ഫെബ്രുവരി 8 വെള്ളിയാഴ്ച സമുചിതമായി ആഘോഷിക്കുന്നു. ഈ. സ്ക്കൂളില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന പ്രഥമാധ്യാപിക ശ്രീമതി. എസ്. ശ്രീകുമാരി , ഡെപ്യുട്ടി ഹെഡ്മിസ്റ്റ്രസ്സ് ശ്രീമതി. കെ. വിജയകുമാരിയമ്മ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കുന്നു.
പി.ടി.എ പ്രസിഡന്റ് ശ്രീ. സി.ആര്‍. ബാബു പ്രകാശിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന വാര്‍ഷികസമ്മേളനം ഉത്ഘാടനം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അഡ്വ. എസ്.ജിതേഷ് നിര്‍വഹിക്കുന്നു. പ്രശസ്ത കോമഡി താരം ശ്രീ. ഉല്ലാസ് പന്തളം മുഖ്യാഥിതി ആയിരിക്കും. പാലമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ബിജു മുഖ്യ പ്രഭാഷണം നടത്തും.
2013, ജനുവരി 17, വ്യാഴാഴ്‌ച
അഭിനന്ദിച്ചു
കളഞ്ഞു കിട്ടിയ പണം സത്യസന്ധമായി ഓഫീസില്‍ ഏല്‍പ്പിച്ച് മറ്റുകുട്ടികള്‍ക്ക് മാതൃകയായ അഭിനന്ദു, ആദിത്യന്‍ എന്നി അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളെ സ്റ്റാഫ് കൌണ്‍സിലും അസ്സംബ്ലിയിലും അനുമോദിച്ചു. വഴിയില്‍ കിടന്ന പണം കിട്ടിയ ഉടന്‍ തന്നെ ഈ മിടുക്കന്‍മാര്‍ ഓഫീസിലെത്തി ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ശ്രീകുമാരി ടീച്ചറിന്‍റെ പക്കല്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)